വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത പണം കണ്ടെത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. പരിശോധനയിൽ 1.90 ലക്ഷം രൂപയാണ് കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു പരിശോധന.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഒറ്റപ്പാലത്തെ വാടക വീട്ടില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന പണം കണ്ടെത്തിയതെന്ന് വിജിലന്‍സ് പി ആര് ഒ അറിയിച്ചത്.
അതേ സമയം വീടു പണിക്കായി വായ്പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നുമാണ് മണികണ്ഠന്റെ പ്രതികരണം. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ മണികണ്ഠന് വേഷമിട്ടിട്ടുണ്ട്.
STORY HIGHLIGHT: actor k manikandan suspended