Kerala

കണക്കില്‍പ്പെടാത്ത പണം; നടനും എഎംവിഐയുമായ കെ മണികണ്‌ഠന് സസ്‌പെന്‍ഷന്‍ – actor k manikandan suspended

വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ കേ​സി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ന​ട​നു​മാ​യ കെ. ​മ​ണി​ക​ണ്ഠ​നെ സ​സ്പെ​ൻ​ഡ് ചെ​യ്‌​തു. പ​രി​ശോ​ധ​ന​യി​ൽ 1.90 ല​ക്ഷം രൂ​പ​യാ​ണ് കോ​ഴി​ക്കോ​ട്ടെ വി​ജി​ല​ൻ​സ് സ്‌​പെ​ഷ​ൽ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ വി​ജി​ല​ൻ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പിന്നാ​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഒറ്റപ്പാലത്തെ വാടക വീട്ടില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന പണം കണ്ടെത്തിയതെന്ന് വിജിലന്‍സ് പി ആര്‍ ഒ അറിയിച്ചത്.

അതേ സമയം വീടു പണിക്കായി വായ്‌പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നുമാണ് മണികണ്ഠന്‍റെ പ്രതികരണം. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ മണികണ്‌ഠന്‍ വേഷമിട്ടിട്ടുണ്ട്.

STORY HIGHLIGHT: actor k manikandan suspended