എസ്എഫ്ഐ യൂണിയൻ പ്രവർത്തനത്തിന് പോകാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്.
എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിന് ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
STORY HIGHLIGHT : physically challenged student was beaten up