നിങ്ങൾ ഒരു കേക്ക് പ്രേമിയോ മധുരം ഇഷ്ട്ടപെടുന്നയാളോ ആണോ? എങ്കിൽ നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടപ്പടും. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ – 1 1/2 കപ്പ്
- കസ്റ്റാർട് പൌഡർ – 3/4 കപ്പ്
- പഞ്ചസ്സാര – 3/4 – 1 കപ്പ്
- ബേക്കിംഗ് പൌഡർ – 1 1/2 ടീ സ്പൂണ്
- വാനില എസ്സൻസ് – 1/2 ടീസ്പൂണ്
- വെണ്ണ – 150 ഗ്രാം
- പാൽ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
മൈദയും കസ്റ്റാർട് പൌഡറും ബേക്കിംഗ് പൌഡറും ഒന്നിച്ചിളക്കി അരിപ്പയിൽ അരിച്ചെടുക്കുക. വെണ്ണയും പന്ജസ്സാരയും നന്നായി യോജിപ്പിക്കുക. പഞ്ചസ്സാര കൂട്ടിലേക്ക് അരിച്ചെടുത്ത പൊടിയും പാലും അല്പാല്പമായി ചേർത്ത് കട്ട കെട്ടാത്ത മാവ് തയ്യാറാക്കുക. വെണ്ണ പുരട്ടി മൈദ തൂവി തയ്യാറാക്കി വച്ചിരിക്കുന്ന പാത്രത്തിൽ മാവ് പകർന്ന് 180 ഡിഗ്രി ചൂടിൽ, പാകമാകുന്നത് വരെ ബേക്ക് ചെയ്യുക.