എച്ച്.പി.വി വാക്സിൻ ലൂടെ സെർവിക്കൽ കാൻസറിനെ തടഞ്ഞു നിർത്താം എന്നാണ് തിരുവനന്തപുരം എസ്.കെ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോക്ടർ രമാമഹേശ്വരി തങ്കച്ചി പറയുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗർഭാശയ അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണ് ഇത്.ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും എച്ച്.പി.വി. വാക്സിൻ ഫലപ്രദമാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
പ്രധാനമായും സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ ഇങ്ങനെയാണ്. ലൈംഗിക ബന്ധത്തിന് ശേഷം, ആർത്തവവിരാമങ്ങൾക്കിടയിലോ അല്ലെങ്കിൽ ആർത്തവവിരാമത്തിന് ശേഷമോ യോനിയിൽ രക്തസ്രാവം. ആർത്തവ രക്തസ്രാവം സാധാരണയേക്കാൾ കൂടുതൽ ആവുകളും കൂടുതൽ നീണ്ടുനിൽക്കുന്നതുമാകും. കട്ടിയിൽ രൂക്ഷ ഗന്ധത്തോടെ വൈറ്റ് ഡിസ്ചാർജ് ഉണ്ടാവുക. ലൈംഗിക ബന്ധത്തിൽ വേദന എന്നിവ ഒക്കെയാണ്. ഇത്തരം ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ധാരണ നൽകുക എന്നത് തന്നെയാണ് പ്രാധാനം.