കേരളത്തിനായി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുക, എറണാകുളം – ബംഗളുരു വന്ദേ ഭാരത് ട്രെയിൻ സർവീസ് പുനരാരംഭിക്കുക, എറണാകുളം – ബംഗളൂരു വന്ദേഭാരത് രാത്രി സർവീസാക്കുക, 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുക, എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ നടന്നു വരുന്ന നവീകരണ പദ്ധതികളുടെ വേഗം കൂട്ടുക, എറണാകുളം മാർഷലിംഗ് യാർഡിൽ ടെർമിനൽ വികസനം, എറണാകുളം-തുറവൂർ തീരദേശ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കൽ, എറണാകുളം-ഷൊർണൂർ മൂന്നാം പാത സംബന്ധിച്ച നടപടികൾ വേഗത്തിലാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈബി ഈഡൻ മന്ത്രിയെ സന്ദർശിച്ചത്.
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ പുനർ വികസന പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രി തലത്തിൽ വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.