പാചകത്തിന്റെ കാര്യത്തിൽ വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പലപ്പോഴും വ്യത്യസ്തമായ റെസിപ്പികൾ ഉണ്ടാക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ താൽപര്യം കാണിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടത്തിലാണ് മോഹൻലാൽ അദ്ദേഹം മികച്ച ഒരു കുക്കാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇപ്പോഴിതാ ലാലേട്ടൻ തന്റെ സ്പെഷ്യൽ ഫിഷ് ഫ്രൈയുടെ റെസിപ്പി ആണ് പങ്കുവെച്ചിരിക്കുന്നത് ഇതു ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ചേരുവകൾ
മീൻ
മുളക് പൊടി
കുരുമുളക് പൊടി
മഞ്ഞൾ പൊടി
കായപൊടി
വെള്ളം
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ വെള്ളമൊഴിച്ച് നന്നായി ഒന്ന് കുഴയ്ക്കുക ശേഷം ഇത് കുറച്ച് സമയം തേച്ച് പിടിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ് ഫ്രീസറിൽ വയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത് ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടു കൊടുക്കാം. ശേഷം ഇത് മീഡിയം ഫ്ലെയിമിൽ വച്ച് നന്നായി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്