Kerala

ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഇ.ഡി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം – financial irregularities in edamulakkal cooperative bank

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഇഡിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാപന ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.

കൊല്ലം ജില്ലയിലെ വലിയ സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍20 കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ അഴിമതി സഹകരണവകുപ്പ് തന്നെയാണ് കണ്ടെത്തിയത്. ബാങ്ക് സെക്രട്ടറി കൈപ്പള്ളി മാധവന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഇയാളെ പാര്‍ട്ടി ഉത്തരവാദിത്തത്തില്‍നിന്നും ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.

STORY HIGHLIGHT: financial irregularities in edamulakkal cooperative bank