ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഫിറോസ് തുടർന്ന് നിരവധി സീരിയലുകളുടെ ഭാഗമായും ഫിറോസ് മാറിയിരുന്നു ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഫിറോസും ഭാര്യ സജിനയും എത്തുന്നത് തുടർന്ന് ബിഗ് ബോസിൽ വലിയതോതിലുള്ള പ്രശ്നങ്ങളാണ് ഇവർ സൃഷ്ടിച്ചത് തുടർന്ന് ഇവരെ പരിപാടിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു ചെയ്തത്. അടുത്തകാലത്ത് ഇവർ വിവാഹമോചിതരാവുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ ഫിറോസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ശ്രദ്ധ നേടുന്നത്
സിനിമയെക്കുറിച്ചും സീരിയൽ അനുഭവങ്ങളെ കുറിച്ചും ഒക്കെ പറയുന്നതിനിടയിൽ നടൻ മമ്മൂട്ടിയെ കുറിച്ചും ഫിറോസ് സംസാരിക്കുന്നുണ്ട് ഈ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി ചെയ്യുന്ന പല തെറ്റുകളും ആളുകൾ ഗ്ലോറിഫൈ ചെയ്യുകയാണെന്നാണ് ഫിറോസ് പറയുന്നത് ‘താരോത്സവത്തിലെ എന്റെ പെർഫോമൻസ് കണ്ടാണ് സംവിധായകൻ വി എം വിനു തന്നെ മമ്മൂക്കയുടെ ഫെയ്സ് ടു ഫെയ്സ് എന്ന സിനിമയിലേക്ക് വിളിക്കുന്നത് മെയിൻ വില്ലൻ വേഷമാണ് ആ ചിത്രത്തിൽ താൻ ചെയ്തത് കുട്ടിക്കാലം മുതൽ ടിവിയിലും സിനിമയിലും മറ്റും മാത്രമാണ് മമ്മൂകേ കണ്ടിട്ടുള്ളത് അദ്ദേഹത്തിനൊപ്പം ഉള്ള എന്റെ ആദ്യത്തെ ഷോട്ട് തന്നെ അദ്ദേഹത്തിന്റെ മുഖത്തിന് നേരെ കൈ ചൂണ്ടി ഉള്ളതായിരുന്നു
ആദ്യം രണ്ടുമൂന്നു പ്രാവശ്യം ഡയലോഗ് തെറ്റിപ്പോയി പിന്നീട് മമ്മൂക്ക തന്നെ കൂളാക്കിയപ്പോഴാണ് അവയൊക്കെ ചെയ്യുന്നത് യഥാർത്ഥത്തിൽ അദ്ദേഹം ഒരു പാവം മനുഷ്യനാണ് പക്ഷേ പുള്ളിയിൽ എനിക്ക് അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ഉണ്ട് സെറ്റിൽ പുള്ളി ധരിച്ചിരിക്കുന്നതിനേക്കാൾ നല്ലൊരു ഷർട്ട് ഇട്ട് ആരെങ്കിലും വന്നാൽ പുള്ളി അത് ഊരിപ്പിക്കും അങ്ങനെയുള്ള ചില ഈഗോ കാര്യങ്ങൾ പുള്ളിക്ക് വർക്ക് ഔട്ട് ആകും അതുപോലെ പുള്ളി സെറ്റിൽ വന്നാൽ പുള്ളി ആയിരിക്കണം രാജാവ് അദ്ദേഹത്തിന്റെ അടിയാളന്മാരെ പോലെ നിൽക്കുന്ന ചില ആർട്ടിസ്റ്റുകളും ഉണ്ട് അവർക്കൊക്കെ വീണ്ടും വീണ്ടും ചാൻസ് കൊടുക്കും മമ്മൂക്ക ഞാൻ കണ്ണുകൊണ്ട് കണ്ട കാര്യമാണ് നട്ടെല്ലില്ലാതെ നട്ടെല്ല് വളച്ചു നിൽക്കുന്ന ചില ടീമുകൾ ഉണ്ട് ഞാനും അങ്ങനെ നിന്നിരുന്നെങ്കിൽ പുള്ളിയുടെ അടുത്ത പടത്തിൽ ഞാനുമുണ്ടാകുമായിരുന്നു പക്ഷേ എനിക്ക് അങ്ങനെ നിൽക്കാൻ പറ്റില്ല മമ്മൂക്കയ്ക്ക് പെട്ടെന്ന് ദേഷ്യം വരും എന്നാണ് എല്ലാവരും പറയുന്നത് മമ്മൂട്ടി ദൈവം ഒന്നുമല്ലല്ലോ ആളുകൾ പുള്ളിയുടെ തെറ്റുകൾ ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ടാണ് മമ്മൂക്ക ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നത് ഇതൊക്കെ താരാ ആരാധനയാണ്’
Story Highlights ; firos talkes mammootty