ദഹനത്തിനും ആരോഗ്യത്തിനും മാത്രമല്ല ചർമസംരക്ഷണത്തിനും മികച്ച ഒരു മാർഗ്ഗം തന്നെയാണ് ഏലക്ക ഇത് മികച്ച രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം എന്ന് മാത്രം കൂടുതലും ആരോഗ്യഗുണങ്ങൾ ഉള്ള ഒന്ന് എന്നാണ് ഏലക്ക അറിയപ്പെടുന്നത് ചായയിലും മസാലയിലും ഒക്കെ മണം നൽകുന്നതിലും മുന്നിൽ നിൽക്കുന്ന ഏലയ്ക്ക ചർമ്മസൗന്ദര്യത്തിനും വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ സാധിക്കില്ല.
ഏലക്കയുടെ ഗുണങ്ങൾ എന്തൊക്കെ
വീക്കം ദഹനാരോഗ്യം എന്നിവയ്ക്ക് ഏലയ്ക്ക വളരെ ഗുണപ്രദമായ ഒന്നാണ് നിരവധി ആന്റി ആക്സിഡന്റ് ആൻഡ് ബാക്ടീരിയൽസ് അവശേഷതകൾ ഏലക്കയിൽ അടങ്ങിയിട്ടുണ്ട് മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാൻ ഇത് സംരക്ഷിക്കുന്നു
ഏലക്കാ വെള്ളം തയ്യാറാക്കാം
ചർമ്മത്തിന് വളരെ ഗുണകരമാണ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഇതിനുവേണ്ടി ഏലക്ക പൊടിച്ചെടുക്കണം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് തിളപ്പിക്കണം ശേഷം ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേർത്ത് 10 മുതൽ 15 മിനിറ്റ് വരെ തിളപ്പിക്കണം ഈ വെള്ളത്തിന്റെ നിറം മാറി വരുമ്പോൾ അടുപ്പ് അണക്കാവുന്നതാണ് ശേഷം വെള്ളം അരിച്ചെടുക്കുകയും വേണം ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞതും ഒരു ടീസ്പൂൺ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത അരച്ചെടുത്തതും ചേർത്ത് ഇളക്കണം ഇത് അതിരാവിലെ കുടിക്കുകയാണെങ്കിൽ ചർമ്മത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ടാവും അതേപോലെ വായ്നാറ്റം അകറ്റുക പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുക ശരീരത്തിന് ആരോഗ്യം നൽകുക തുടങ്ങിയവയൊക്കെ ചെയ്യും
story highlight;cardamom water