എഞ്ചി ന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് എക്സ്പ്രസ് വീണ്ടും യാത്രയാരംഭിച്ചു. മറ്റൊരു സാധാരണ ഡീസല്‍ എഞ്ചിന് കൊണ്ടുവരികയും വന്ദേഭാരതുമായി ബന്ധിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് യാത്രാ പ്രശ്നം പരിഹരിച്ചത്. മൂന്ന് മണിക്കൂറിലേറെ സ്റ്റേഷനില്‍ പിടിച്ചിട്ടതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ഇന്ന് 5.30 ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് സാങ്കേതിക തകരാര്‍ മൂലം വൈകിയത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിര്‍ത്തുകയായിരുന്നു. അതിവേഗ യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിച്ച യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.
ട്രെയിനിന് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ചാണ് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത്.
STORY HIGHLIGHT: vande bharat train journery restarted