പ്രസവത്തില്‍ കുഞ്ഞിന്റെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ സര്‍ക്കാര്‍ വനിതാ-ശിശു ആശുപത്രിയിലെ ഡോ. പുഷ്പയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വിഷ്ണു-ജയലക്ഷ്മി ദമ്പതികൾ സംഭവത്തില്‍ പോലീസിന് നൽകിയ പരാതിയിന്മേലാണ് നടപടി.
ഡോക്ടറുടെ പിഴവ് കാരണമാണ് കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് കേസ്. ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന കേസിലും ഡോക്ടര്‍ പുഷ്പ പ്രതിയാണ്. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
STORY HIGHLIGHT: alappuzha doctor baby paralysis case