ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം വിളിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ത്രികക്ഷി കരാറിനെക്കുറിച്ചും യോഗത്തിൽ ചര്‍ച്ച ചെയ്യും.
STORY HIGHLIGHT: sabari railway project