പപ്പു യാദവ് എംപിക്കു നേരെയുള്ള വധഭീഷണികൾ സുരക്ഷ കൂട്ടാനുള്ള നാടകമെന്നു ബിഹാർ പോലീസ്. പപ്പു യാദവിനു വാട്സാപിൽ ഭീഷണി സന്ദേശമയച്ച റാം ബാബു യാദവ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു വിവരം പുറത്തായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമെന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.
പപ്പു യാദവിന്റെ കൂട്ടാളികൾ നിർദേശിച്ചതനുസരിച്ചാണു വധഭീഷണി സന്ദേശം അയച്ചതെന്നും റാം ബാബു പോലീസിനോടും വെളിപ്പെടുത്തി. റാം ബാബു യാദവിനു ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമില്ലെന്നു മാത്രമല്ല മുൻപു പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയിൽ പ്രവർത്തിച്ച പശ്ചാത്തലവുമുണ്ട്.
ഇതിനായി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2,000 രൂപ മാത്രമാണു കിട്ടിയതെന്നും റാം ബാബു മൊഴി നൽകിയിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്നു ഭീഷണിയുണ്ടെന്ന വ്യാജേന സുരക്ഷ വർധിപ്പിക്കാനായിരുന്നു പപ്പു യാദവിന്റെ പദ്ധതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
STORY HIGHLIGHT: pappu yadav security drama exposed