പത്തനംതിട്ടയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിനെ ഇടിച്ച് കെഎസ്ആർടിസി. മാന്നാറിന് സമീപം കോയിക്കൽ മുക്കിലാണ് സംഭവം. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസിനെ കെഎസ്ആർടിസി ഇടിച്ചത്. കെഎസ്ആർടിസിയും സ്വകാര്യ ബസും മത്സരയോട്ടത്തിലായിരുന്നു.
സ്വകാര്യ ബസിനെ കടത്തിവിടാത്ത വിധത്തിലായിരുന്നു കെഎസ്ആർടിസിയുടെ പരാക്രമം. ഇതിനിടെ നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി യാത്രക്കാരനെ ഇറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. സ്വകാര്യബസ് കോട്ടയത്ത് നിന്ന് മാന്നാർ വഴി മാവേലിക്കരയിലേക്കും കെഎസ്ആർടിസി ബസ് തിരുവല്ലയിൽ നിന്ന് മാവേലിക്കരയിലേക്കുമാണ് ട്രിപ്പ് നടത്തിയിരുന്നത്. രണ്ട് ബസ്സുകളുടേയും ട്രിപ്പ് മുടങ്ങി.
STORY HIGHLIGHT: KSRTC hits overtaking private bus