ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ ഇരുമ്പനത്താണ് പുതിയ സ്റ്റോര്‍. മോഡുലാര്‍ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുതിയ സ്റ്റോര്‍ തുറന്നത് പ്രമാണിച്ച് ഗോദ്‌റെജ് ഇന്റീരിയോയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്്.
കൊച്ചിയിലെ ഈ പുതിയ കിച്ചണ്‍ ഗാലറി പ്രീമിയം ഗുണനിലവാരത്തിലും പ്രവര്‍ത്തനക്ഷമതയിലും അടുക്കളയിടങ്ങളെ സമ്പന്നമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അടിവരയിടുന്നതാണെന്ന് ഗോദ്‌റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ബിസിനസ് മേധാവിയുമായ ഡോ. ദേവ് നാരായണ്‍ സര്‍ക്കാര്‍ പറഞ്ഞു.
ആധുനിക അടുക്കളകളുടെ മോടി കൂട്ടാനുള്ള പുതിയ ആശയങ്ങള്‍ ഷോറൂമില്‍ നിന്നും നേരിട്ട് കണ്ട് മനസിലാക്കാം. വൈവിധ്യമാര്‍ന്ന ശൈലികള്‍, ഡിസൈനുകള്‍, വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സ്റ്റോറിലെത്തുന്ന ഉപഭോക്താക്കളെ വളരെയേറെ ആകര്‍ഷിക്കുന്നതാണ്. 2025 സാമ്പത്തിക വര്‍ഷം അവസാനത്തോടെ കേരളത്തില്‍ അഞ്ച് ഷോറൂമുകള്‍ കൂടി ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20% വളര്‍ച്ച നേടാനും കേരളത്തില്‍ നിന്നും 15 കോടി രൂപയുടേയും ദക്ഷിണേന്ത്യയില്‍ നിന്ന് 70 കോടി രൂപയുടേയും വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.