മുംബൈ, 5 ഡിസംബര്‍ 2024 – ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(ബറോഡ ബിഎന്‍പി പാരിബാസ് എഎംസി) കുട്ടികളുടെ ഭാവി സൂരക്ഷിതമാക്കുന്നതിന് രക്ഷാകര്‍ത്താക്കളെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സൊലൂഷന്‍ ഓറിയന്റഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ ബറോഡ ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) പ്രഖ്യാപിച്ചു. സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടിന്റെ എന്‍എഫ് ഒ 2024 ഡിസംബര്‍ ആറിന് ആരംഭിക്കുകയും 2024 ഡിസംബര്‍ 20ന് അവസാനിക്കുകയും ചെയ്യും. ഈ സ്‌കീമിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ്. മിസ്റ്റര്‍ പ്രതീഷ് കൃഷ്ണനാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.
‘ ലക്ഷ്യ അധിഷ്ഠിത പരിഹാര പദ്ധതി എന്ന നിലയില്‍, ഈ ഫണ്ട് പല മാതാപിതാക്കളുടെയും മനസിലുള്ള നിര്‍ണായക ചോദ്യത്തെ അഭിസംബോധന ചെയ്യുന്നു: ‘ഞങ്ങളുടെ കുട്ടിയുടെ ഭാവിക്കായി വേണ്ടത്ര സമ്പാദിച്ചിട്ടുണ്ടോ?’ അതോടൊപ്പം കുട്ടികള്‍ക്കായി മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു’ ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ മിസ്റ്റര്‍ സുരേഷ് സോണി പറഞ്ഞു.
ഒരു രക്ഷിതാവ് എന്ന നിലയില്‍, നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും ചെലവ് അതിവേഗമാണ് വര്‍ധിക്കുന്നത്. ചെലവ് അതിവേഗം വര്‍ധിക്കുന്നതിനാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ ചെലവിലെ പണപ്പെരുപ്പം പ്രതിവര്‍ഷം 11 ശതമാനത്തിന് മുകളിലാണ്. ശരാശരി പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയാണിത്. 20 വര്‍ഷത്തിനിടെ എംബിഎക്കുള്ള ചെലവ് എട്ട് മടങ്ങ് വര്‍ധിച്ചിരിക്കുന്നു!#
വിദ്യാഭ്യാസ ചെലവിലെ വര്‍ധന മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ‘ വിലക്കയറ്റ പ്രകാരം പറയുകയാണെങ്കില്‍# നിലവില്‍ ആറ് ലക്ഷം രൂപ ചെലവ് വരുന്ന എന്‍ജിനിയറിംങ് ബിരുദത്തിനുപോലും 20 വര്‍ഷത്തിനുള്ളില്‍ 28 ലക്ഷം രൂപയാകാം. 9,000 രൂപ നിക്ഷേപിച്ച് 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ സമാഹരിക്കാന്‍ സ്റ്റെപ്പ് അപ് ഓപ്ഷനുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാനുകള്‍ (എസ്‌ഐപി) രക്ഷിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താം’ സോണി കൂട്ടിച്ചേര്‍ത്തു.
ബറോഡ ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട് പോര്‍ട്‌ഫോളിയോയിയിലെ മൊത്തം ആസ്തികളുടെ 80 ശതമാനവും ഇക്വിറ്റികള്‍ക്കും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികള്‍ക്കുമായി നീക്കിവെയ്ക്കും. സമഗ്ര നിക്ഷേപ തന്ത്രം ഉപയോഗിച്ച് ടോപ് ഡൗണ്‍ സെക്ടറല്‍ ഫോക്കസിനോടൊപ്പം ബോട്ടംഅപ് സമീപനവുമായിരിക്കും സംയോജിപ്പിച്ച് സ്വീകരിക്കുക. റിസ്‌ക് കൈകാര്യം ചെയ്യുമ്പോള്‍ റിട്ടേണുകള്‍ പരമാവധിയാക്കാന്‍ ലക്ഷ്യമിട്ട്, മാര്‍ക്കറ്റ് ക്യാപിനൊപ്പം സെക്ടറല്‍ കേന്ദ്രീകൃതവുമാക്കാതെ മുന്നോട്ടുപോകാന്‍ ഫണ്ടിനെ അനുവദിക്കുന്നു.
ഈ ഓപ്പണ്‍ എന്‍ഡഡ്, സൊലൂഷന്‍ ഓറിയന്റഡ് ചില്‍ഡ്രന്‍സ് സ്‌കീമിന് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവുണ്ടാകും. അല്ലെങ്കില്‍ 18വയസ്സ്(കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ). ഏതാണോ നേരത്തെ അതായിരിക്കും ബാധകമാകുക. വ്യക്തമായ ലക്ഷ്യവും ലോക്ക് ഇന്‍ കാലയളവ് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാന്‍ നിക്ഷേപകരെ സഹായിക്കുന്നു. കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കാന്‍ ഇത് നിക്ഷേപകരെ സഹായിക്കുന്നു, ആത്യന്തികമായി കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്കായി സമ്പത്ത് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.
ലംപ്‌സം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍ (എസ്‌ഐപി) എന്നിങ്ങനെ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
പ്രധാന വസ്തുതകള്‍ :
• എന്‍എഫ്ഒ കാലയളവ് : 2024 ഡിസംബര്‍ 6 മുതല്‍ 20 വരെ.
• നിക്ഷേപ കേന്ദ്രീകരണം : ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളില്‍ കുറഞ്ഞത് 80 ശതമാനം.
• ബെഞ്ച്മാര്‍ക്ക് : നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ്.
• ലക്ഷ്യാധിഷ്ഠിതം : കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി കരുതിവെയ്ക്കാന്‍ മാതാപിതാക്കളെ സഹായിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, [https://www.barodabnpparibasmf.in/] സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ആഫിയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാവിനേയോ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറെയോ ബന്ധപ്പെടുക.
STORY HIGHLIGHT: baroda bnp paribas