അസമിലെ ബീഫ് നിരോധനം വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെന്ന് പ്രതികരിച്ച് ഉത്തര്‍പ്രദേശിലെ കൈറാനയിൽ നിന്നുള്ള ലോക്സഭ എംപി ഇഖ്റ ഹസന്. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നതെന്നും ഇഖ്റ പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും ഇഖ്റ ദേശീയ മാധ്യമമായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് പൊതുവിടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇഖ്റ. എന്നാൽ ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നാണ് ഹസാരിക പറഞ്ഞത്.
STORY HIGHLIGHT: sp mp iqra hasan slams assam beef ban