വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി. വയനാടിന് അര്‍ഹമായ തുക ലഭിക്കുന്നില്ലെന്ന് ആര്.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഇത് ചെറിയ രണ്ട് പ്രദേശത്തെ മാത്രം ബാധിച്ച പ്രശ്നമാണെന്നാണ് ഒരു മുന്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. വയനാട് മുഴുവന്‍ നശിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും എം.വി. ശ്രേയാംസ് കുമാര്‍ കുറ്റപ്പെടുത്തി.
നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു, വീടുകള്‍ ഇല്ലാതെയായി, ഒരു പ്രദേശം തന്നെ ഇല്ലാതായി, എന്നിട്ടും കേരളത്തിന് ലഭിക്കേണ്ട ന്യായമായ തുക പോലും നല്കാന് കേന്ദ്ര തയാറാകുന്നില്ല. കേരളം സമര്‍പ്പിച്ച കണക്ക് കള്ളക്കണക്കാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിക്കുന്നു, കേരളത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാത്തതിന് ബി.ജെ.പി പകപോക്കുകയാണ്.
കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന നീക്കമാണ് കേന്ദ്രത്തിന്റേത്. കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പെട്ടെന്ന് തന്നെ നഷ്ടപരിഹാര തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കേരളത്തോടുള്ള അവഗണന കുറെ വര്‍ഷമായി എല്ലാ മേഖലകളിലും നമ്മള് കാണുന്നതാണ്. ഇത് തികച്ചും രാഷ്ട്രിയ പ്രേരിതമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നമ്മള് നടത്തിയ മുന്നേറ്റം കേന്ദ്രത്തിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT: ldf protests central government