ഒല്ലൂര്‍ സി ഐ ഫര്‍ഷാദിന് കുത്തേറ്റു. അനന്തു മാരി എന്ന സ്ഥിരം കുറ്റവാളിയാണ് സി ഐയെ ആക്രമിച്ചത്. കാപ്പ ചുമത്തിയിരിക്കുന്ന സ്ഥിരം കുറ്റവാളിയാണ് മാരിയെന്ന് വിളിക്കുന്ന അനന്തു. അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തു മാരി ആക്രമിച്ചത്. അനന്തു മാരി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിന്നീട് പിടികൂടി.
കയ്യില്‍ കുത്തേറ്റ സി ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മറ്റു പോലീസുകാര്‍ക്കും പരിക്കുകളേറ്റിട്ടുണ്ട്.
STORY HIGHLIGHT: ollur ci farshad was stabbed