ചേരുവകൾ
നാടൻ കോഴി – 1 കിലോഗ്രാം
ചെറിയ ഉള്ളി – 1 കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് – 4 നടുവേ കീറിയത്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾസ്പൂൺ
കറിവേപ്പില – ഒരു പിടി.
ഉണക്കമുളക് അരച്ചത്- 1 ടീസ്പൂൺ.
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഗരം മസാല – 1 ടീസ്പൂൺ
തേങ്ങ തിരുമ്മിയത് – 1 കപ്പ്
ഉണക്കമുളക് – 3
വിനാഗിരി അഥവാ നാരങ്ങ – രണ്ട് തുള്ളി
മല്ലിപ്പൊടി – 4 ടേബിൾസ്പൂൺ.
വെള്ളം 1 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നാടൻ കോഴിയിറച്ചി ചെറിയ കഷ്ണങ്ങളായി മുറിച്ചത് പ്രഷർ കുക്കറിലേക്ക് ഇട്ടുകൊടുക്കുക, അതിലേക്ക് കറിവേപ്പില, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉണക്കമുളക് അരച്ചത്, ഗരം മസാല,നാരങ്ങാ നീര്, ചെറിയഉള്ളി, ആവശ്യത്തിന് ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് ഇളക്കി ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. ഒരു ഫ്രൈയിങ് പാനിൽ തേങ്ങ, ഉണക്കമുളക്, കറിവേപ്പില, മല്ലിപ്പൊടി എന്നിവ കുറച്ച് എണ്ണ ഒഴിച്ച് വറുത്തു എടുത്തു ബ്രൗൺ നിറമാക്കി മിക്സിയിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു വലിയ ഒരു വലിയ പാത്രത്തിലേക്ക് വേവിച്ചുവെച്ചിട്ടുള്ള കോഴിയും, അരപ്പും, 3/4 കപ്പ് വെള്ളം, ആവശ്യമെങ്കിൽ കുറച്ച് ഉപ്പും ചേർത്ത് നാളായി ഇളക്കുക. 15 മിനിറ്റിൽ ഗ്രേവി തയ്യാറാവും. ശേഷം ഗ്യാസ് ഓഫ് ചെയ്ത്, ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചു കറിയിലേക്ക് ഒഴിച്ച് ചേർക്കുക.