ചേരുവകൾ
രണ്ട് കപ്പ് അളവിൽ ഇഡ്ഡലി അരി, മുക്കാൽ കപ്പ് അളവിൽ ഉഴുന്ന്, ഒരു കൈപ്പിടി ഉലുവ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ അരിയും ഉഴുന്നും ഉലുവയും ഒന്നിച്ച് ചേർത്ത് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. അതിനുശേഷം ഇത് കുതിരാനായി രണ്ടു മണിക്കൂർ സമയം കാത്തിരിക്കേണ്ടതുണ്ട്. അരിയും ഉഴുന്നും നന്നായി കുതിർന്ന വന്നു കഴിഞ്ഞാൽ അതിലുള്ള വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഊറ്റി മാറ്റിവയ്ക്കാം. ഈയൊരു വെള്ളം ഉപയോഗിച്ചാണ് മാവ് അരച്ചെടുക്കേണ്ടത്.
ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച അരിയും ഉഴുന്നും പകുതി അളവിൽ ചേർത്ത് മാറ്റിവെച്ച വെള്ളത്തിൽ നിന്നും കുറച്ചൊഴിച്ച് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. അടുത്തതായി മാവ് എങ്ങനെ എളുപ്പത്തിൽ പുളിപ്പിച്ച് എടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. ശേഷം അരച്ചുവെച്ച മാവിന്റെ പാത്രം അതിലേക്ക് ഇറക്കിവച്ച് ഉടനെ അടപ്പ് മൂടി സ്റ്റൗ ഓഫ് ചെയ്യണം. ഇത് ഒരു അഞ്ചുമിനിറ്റ് നേരം ഇങ്ങനെ വെച്ച് തുറന്നു നോക്കുമ്പോൾ തന്നെ മാവ് എളുപ്പത്തിൽ പുളിച്ചു പൊന്തിയതായി കാണാം.