Recipe

ഈ സ്നാക്ക്സ് ഉണ്ടാക്കാൻ ഉഴുന്ന് മാത്രം മതി

ചേരുവകൾ :

ഉഴുന്ന് -½ കപ്പ്‌
പഞ്ചസാര
ഏലകായ
കശുവണ്ടി -4
പത്തിരിപ്പൊടി
ബേക്കിങ് സോഡാ

തയ്യാറാക്കുന്ന വിധം :

ആദ്യം ഒരു പാത്രത്തിലേയ്ക് അര കപ്പ്‌ ഉഴുന്ന് നന്നായി കഴുകിഎടുത്തതിന് ശേഷം 3 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വെക്കുക. അപ്പോഴേക്കും ഉഴുന്ന് നല്ലപോലെ കുതിർന്നുവരുന്നതായി കാണാം. ഇങ്ങനെ കുതിർത്തി എടുത്താൽ മാത്രമേ ഉഴുന്ന പെട്ടന്ന് അരച്ചെടുക്കാൻ പറ്റത്തുള്ളൂ. ഇനി ഇതിലെ വെള്ളം കളഞ്ഞ് മിക്സിയുടെ ജാറിലേക് ഇട്ട് കൊടുക്കുക. ഇതിലേയ്ക് ആവിശ്യത്തിനുള്ള പഞ്ചസാര ചേർത്ത് കൊടുക്കുക. രണ്ട് എലകായ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇതിൽ അവസാനമായി 4 കശുവണ്ടി ഇട്ട് ചെറിയ ചെറിയ പീസ് ആവുന്ന തരത്തിൽ മിക്സിയിൽ അരക്കുക. ഇങ്ങനെ പൊടിച്ചെടുത്താൽ നമ്മൾക് ഇനി ഈ കൂട്ട് മറ്റൊരു പാത്രത്തിലേയ്ക് മാറ്റം. ഇതിലേയ്ക് പത്തിരി പൊടി ഒരു കപ്പ്‌ ഇട്ട് നല്ല പോലെ മിക്സ്‌ ചെയ്ത് എടുക്കുക. ഇനി കാൽ കപ്പ്‌ ബേക്കിങ് സോഡാ ഇട്ട് ഇളകികൊടുക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ തിളപ്പിക്കാൻ വെക്കുക. ചൂടായ എണ്ണയിലോട്ട് ഈ മാവ് കുറച്ച് കുറച്ച് എടുത്ത് ഇട്ട് കൊടുക്കുക. ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റുക.
എന്നിട്ട് കോരിയെടുക്കുക. ഇതിന്റെ ഉള്ള് സോഫ്റ്റും പുറം നല്ല ക്രിസ്പിയുമായിരിക്കും.