വിമാന ടിക്കറ്റ് നിരക്കിലെ മാറ്റം 24 മണിക്കൂറിനകം ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന് നായിഡു. നിരക്കിലെ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതിനും വേണ്ടിയാണിത്. രാജ്യസഭയില്‍ പുതിയ വ്യോമയാന ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനനിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
2023-നെ അപേക്ഷിച്ച് 2024-ല്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണില്‍ വിവിധ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴില്‍ വരുന്നില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തന ചിലവുകള്‍ അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നിരക്കുകള്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോല്‍ പറഞ്ഞു.
വിപണിയിലെ മത്സരം നിലനിര്‍ത്താന്‍ വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പൊതുവില്‍ വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാറുണ്ടെന്നും നവംബര്‍ 25 ന് രേഖാമൂലം നല്കിയ മറുപടിയില്‍ മോഹോല്‍ പറയുന്നു. 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ആക്ടിന് പകരമായുള്ള പുതിയ ഭാരതീയ വായുയാന്‍ വിധേയക് 2024 ബില്ല് വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്.
STORY HIGHLIGHT: india scraps 24 hour airline fare notice rule