ട്രെയിനില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അഗളി സിഐ അബ്ദുള്‍ ഹക്കീമിനെതിരെ കേസ്. കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മൂന്നാം തീയ്യതി പാലരുവി എക്സ്പ്രസിലെ ലോക്കല്‍ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്.
കൊച്ചിയിലെത്തിയപ്പോള്‍ യുവതി പോലീസില്‍ പരാതിപെട്ടു. തുടര്‍ന്ന് ഒരു വനിതാ പോലീസ് എത്തി ഇയാളുടെ ദൃശ്യം പകര്‍ത്തി. ഈ ഘട്ടത്തില്‍ ഇയാള്‍ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് റെയില്‍വേ പോലീസ് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. പ്രതി അഗളിയിലെ സിഐ ആണെന്ന് തിരിച്ചറിഞ്ഞതോടെ പാലക്കാട് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
STORY HIGHLIGHT: agali ci sexual assault train