Pathanamthitta

കോണ്‍ക്രീറ്റ് തുരക്കുന്ന ജാക്ക് ഹാമര്‍ നെഞ്ചില്‍ തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം – jack hammer accident

പഴയ കട പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് തുരക്കുന്ന ജാക്ക് ഹാമര്‍ നെഞ്ചില്‍ തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊടുമണ്‍ പുത്തന്‍കാവില്‍ ജങ്ഷനില്‍ കളീക്കല്‍ വീട്ടില്‍ ജെയിംസ് ആണ് മരിച്ചത്. പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവിലാണ് സംഭവം.

രാവിലെ കടയുടെ കോണ്‍ക്രീറ്റ് പൊളിക്കുന്നതിനിടയില്‍ ഒരു ഭാഗം തകര്‍ന്നു വീണു. ഇതിനൊപ്പം ജെയിംസ് താഴെ വീഴുകയും ജാക്ക് ഹാമര്‍ നെഞ്ചിലേക്ക് തുളച്ചു കയറുകയുമായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കൂടല്‍ പോലീസ് കേസെടുത്തു.

STORY HIGHLIGHT: jack hammer accident

Latest News