ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയ കേസില്‍ അറസ്റ്റ്. മൂന്ന് പേരെ കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ വിമല്‍, അമല്‍, അച്ചു എന്നിവരാണ് അറസ്റ്റിലായത്. സമൂഹത്തില്‍ പ്രശസ്തരായവരുടെ പേരില്‍ വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്കില്‍ സൃഷ്ടിച്ചാണ് ഇവരുടെ തട്ടിപ്പ്.
ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചില പരസ്യങ്ങള്‍ നല്‍കും. ഇതേ രീതിയില്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്റെ പേരില്‍ ഒരു വാഹന വില്പന പരസ്യം ഇവര്‍ തയ്യാറാക്കി. പരസ്യം കണ്ട് ആളുകള്‍ വിളിക്കുമ്പോള്‍ അവരുടെ കൈയില്‍ നിന്ന് 10000 രൂപ വരെ അഡ്വാന്‍സ് തുക ഇനത്തില്‍ തട്ടിയെടുത്തു. ഈ മൂന്ന് പേരുടെയും പേരില്‍ ഏതാണ്ട് 12 അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ പലരില്‍ നിന്നായി 4 ലക്ഷത്തോളം രൂപ മൂന്ന് മാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന് നല്കിയ പരാതിയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
സമാനമായ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പില്‍ നിന്ന് കിട്ടുന്ന തുക ഇവര്‍ ദൈന്യം ദിന ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
STORY HIGHLIGHT: fraud by creating fake accounts