ഇനി പോട്ടി കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. എല്ലാവർക്കും ഇഷ്ടപെടും, ഇതിന് സ്വാദ് അല്പം കൂടുതലാണ്. പോട്ടി വറുത്തരച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
നല്ലവണ്ണം വൃത്തിയാക്കിയ കുടല്‍ കഷണങ്ങള്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ടു വേവിക്കുക. കുറച്ചു വെളിച്ചെണ്ണയില്‍, പൊടികള്‍ ഒഴിച്ചുള്ള രണ്ടാമത്തെ ചേരുവകള്‍ (തേങ്ങ തിരുമ്മിയത്) ഇട്ടു മൊരിക്കുക. ബ്രൗൺ കളർ ആകുന്നതുവരെ മുറിക്കുക, മൊരിഞ്ഞു കഴിഞ്ഞു തീയിൽ നിന്നും മാറ്റി പൊടികള്‍ ഇടുക.
കുറച്ചു നേരം ചൂടാറാന്‍ വെച്ചിട്ട് വെണ്ണ പോലെ വെള്ളം ചേര്‍ക്കാതെ അരക്കുക. അടുപ്പത്ത് പാന്‍ വച്ച് സവാള പൊടിയായി അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറി വേപ്പിലയും വഴറ്റുക. മൂക്കുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന മസാല ഇടുക, ഒരു മിനിറ്റിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കുടല്‍ ഇട്ടു ഇളക്കുക. വെള്ളം കുറുകി എണ്ണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കുക. രുചികരമായ പോട്ടികറി തയ്യാര്‍.