ഈ തിരക്കുപിടിച്ച ജീവിതത്തിൽ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കണ്ണുകളുടെ ആരോഗ്യക്കുറവ് തന്നെയാണ് ഇന്ന് കൂടുതൽ ആളുകൾക്കും വർക്ക് ഫ്രം പോലെയുള്ള ഒരുപാട് ജോലികൾ ഉണ്ട് അതിനാൽ കൂടുതൽ സമയം കമ്പ്യൂട്ടറിലും ഫോണിലും ഒക്കെ ചിലവഴിക്കേണ്ടതായി വരുന്നുണ്ട് ഈ സാഹചര്യത്തിൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുക എന്നത് പലപ്പോഴും പലർക്കും സാധിക്കാത്ത ഒരു കാര്യം തന്നെയാണ് എന്നാൽ കണ്ണുകളുടെ ആരോഗ്യത്തിന് ചില വിറ്റാമിനുകൾ നമ്മളെ സഹായിക്കും അത്തരത്തിലുള്ള വിറ്റാമിനുകളെ കുറിച്ച് അറിയാം
വിറ്റാമിൻ എ
കണ്ണിന്റെ ഏറ്റവും പുറത്തെ പാളിയായ കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിനെ വളരെ അത്യാവശ്യമാണ് ഇത് കണ്ണിന്റെ കാഴ്ച ശക്തി കോട്ടുവാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുവാനും സഹായിക്കുന്നു ഇതിനായി ക്യാരറ്റ് മധുരക്കിഴങ്ങ് ചീര ഇലക്കറികൾ മുട്ട പാൽ മാമ്പഴം പപ്പായ തുടങ്ങിയവയാണ് കഴിക്കേണ്ടത്
വിറ്റാമിൻ സി
ശക്തമായ ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ എന്ന് ഒട്ടുമിക്ക എല്ലാവർക്കും അറിയാം ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുവാൻ വളരെയധികം സഹായിക്കും കണ്ണിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയാണ് ഇത് ചെയ്യുന്നത് തിമിരം അടക്കമുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും സിട്രസ് കുടുംബത്തിൽപ്പെട്ട പഴവർഗ്ഗങ്ങളാണ് വിറ്റാമിൻ സി യുടെതായി നമ്മൾ കഴിക്കേണ്ടത് അതിൽ ഓറഞ്ച് സ്റ്റോബറി ബ്രോക്കാളി പേരക്ക കിവി നാരങ്ങ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നുണ്ട്
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി കുറയുന്നത് കണ്ണുകളിൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാൻ സാധ്യത വരുത്തുന്നുണ്ട് അതുകൊണ്ടുതന്നെ വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ എത്തുവാൻ വേണ്ടി മത്തി അയല മുട്ടയുടെ മഞ്ഞ കുരു തുടങ്ങിയവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്