ആവശ്യമായ ചേരുവകൾ :
മല്ലി 3 tbsp
താക്കോലം 2 tbsp
പെരുംജീരകം 2 tbsp
ഏലക്ക 2 tbsp
കുരുമുളക് 2 tbsp
ഗ്രാമ്പു 1 tbsp
ഉണങ്ങിയ വഷണ ഇല
മഞ്ഞൾ പൊടി 1/4 ട്ബ്സ്പ്
പട്ട
തയ്യാറാക്കുന്ന വിധം
മന്തി തയ്യാറാക്കാൻ ആവശ്യമായ മസാല കൂട്ടിനുള്ള പ്രധാന ചേരുവകൾ രണ്ട് ടേബിൾസ്പൂൺ അളവിൽ മല്ലി, രണ്ട് ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ അളവിൽ പട്ട, ഒരു ടീസ്പൂൺ ഗ്രാമ്പു, നാല് കറുത്ത ഏലക്ക, ഒരു ടീസ്പൂൺ അളവിൽ സാധാരണ ഏലക്ക, ബേ ലീഫ് നാലെണ്ണം, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ചേരുവകൾ ഓരോന്നായി ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ആവശ്യമെങ്കിൽ ഓരോ ചേരുവകളും സെപ്പറേറ്റ് ആയും ചൂടാക്കി എടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. ചേരുവകളുടെ ചൂടാറുന്ന സമയം കൊണ്ട് സ്റ്റൗ ഓഫ് ചെയ്ത ശേഷം അതേ പാനിൽ മഞ്ഞൾപൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി ചൂടാക്കി എടുക്കുക. ഈയൊരു സമയം കൊണ്ട് മസാലക്കൂട്ടുകൾ എല്ലാം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം. അതിനു ശേഷം ചൂടാക്കി വെച്ച മഞ്ഞൾപ്പൊടി കൂടി പൊടിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഈയൊരു മസാലക്കൂട്ട് എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.