മുട്ട -1
മൈദ -1 കപ്പ്
വാനില, പൈനാപ്പിൽ എസ്സെൻസ്
ഓയൽ
പഞ്ചസാര -1 കപ്പ്
മഞ്ഞൾ പൊടി
ആദ്യം ഒന്നര കപ്പ് പഞ്ചസാര മിക്സിയിൽ ഇട്ട് പൊടിക്കുക. ഇനി ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേക്ക് കുറച്ച് വാനില എസ്സെൻസ് ഒഴിക്കുക. ഇനി ഇവ നല്ലോണം മിക്സ് ചെയുക. ഇനി ഇതിലേയ്ക് നേരത്തെ പൊടിച്ചു വെച്ച പഞ്ചസാര പൊടി ചേർത്തു കൊടുക്കുക. ഇനി കുറച്ച് ഉപ്പ്, 2 സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഇനി ഇവ നല്ലോണം മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക് കുറച്ച് പൈനാപ്പിൽ എസ്സെൻസ് കൂടി ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേയ്ക് ഒരുകപ്പ് മൈദപൊടി അരിച്ചുചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ഇട്ട് നല്ലപോലെ ആ ബാറ്റർ മിക്സ് ചെയ്ത് എടുക്കുക.ഇനി ഒരു അലുമിനിയം തവ ചൂടാക്കിയെടുക്കുക. ഇനി ഒരു പൈപ്പിങ് ബാഗ് എടുത്ത് ആ മിക്സ് അതിലേക് ഒഴിച്ചു കൊടുക്കുക, പൈപ്പിങ് ബാഗ് ഇല്ലത്തവർ പ്ലാസ്റ്റിക് പാൽ കവർ ഉപയോഗിച്ചാലും കുഴപ്പമില്ല. ഇനി ഒരു നോൺസ്റ്റിക് പാത്രം എടുത്ത് അതിലേക്ക് ഈ പൈപ്പിങ് ബാഗിൽ ഉണ്ടാക്കിയ ബാറ്റർ ഓരോ ഡ്രോപ്പ്സ് ആയി ഒഴിച്ചു കൊടുക്കുക. ഇനി നേരത്തെ ചൂടാക്കാൻ വെച്ച അലൂമിനിയം തവയിലേയ്ക് ഈ ബാറ്റർ ഇട്ട പാത്രം മുകളിലായി വെച്ച് കൊടുക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ച് എടുക്കുക.ഇങ്ങനെ മാവ് തീരുന്നത് വരെ ഒഴിച്ചു വേവിച്ചു എടുക്കുക. ഒട്ടും തന്നെ ഓയാലോ മറ്റൊ തവയിൽ ഒഴിക്കേണ്ടതില്ല. വളരെ പെട്ടന്ന് തന്നെ അടിപൊളിയായി നല്ല ടേസ്റ്റ് ഉള്ള മുട്ട ബിസ്ക്കറ്റ് തയ്യാർ. കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റൂടുകൂടി പെട്ടന്ന് മുട്ട ബിസിക്കറ്റ് ഉണ്ടാക്കിയെടുക്കാം.