ചേരുവകൾ :
ചെറുനാരങ്ങ-2
ഇഞ്ചി
പഞ്ചസാര -5 സ്പൂൺ
തേങ്ങ
തയ്യാറാക്കുന്ന വിധം :
ആദ്യം രണ്ട് ചെറുനാരങ്ങ എടുക്കുക. അതിന്റെ കുരു കളഞ്ഞു നല്ല പോലെ പിഴിഞ്ഞ് എടുക്ക. ഇനി ഒരു ജാർ എടുത്ത് അതിലേക്ക് ഈ നാരങ്ങ നീര് ഒഴിച്ചു കൊടുകുക. ഇനി അതിലേക്ക് രണ്ട് കഷണം ഇഞ്ചി മുറിച്ചത് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു പിടി തേങ്ങ ചിരവിയത് ഇട്ട് കൊടുക്കുക. ഇത് കൂടുതൽ സ്വാദ് കൂട്ടുന്നു. കൂടാതെ തേങ്ങയിൽ നല്ല പോഷഗഗുണം അടങ്ങിയതിനാൽ നമ്മുടെ ശരീരത്തിനും വളരെ നല്ലതാണ്. ഇനി ഈ വെള്ളത്തിൽ കൂടുതൽ ടേസ്റ്റ് കൂട്ടാൻ വേണ്ടി 5 പൊതിന ഇല ഇട്ട് കൊടുക്കുക.
ഇനി മധുരത്തിന് ആവിശ്യ മായ പഞ്ചസാര ഇട്ട് കൊടുക്കുക. 5 സ്പൂൺ പഞ്ചസാര ഇട്ട് കൊടുക്കാം. ഇനി കുറച്ച് വെള്ളം ചേർത്ത് ഒന്നു അടിച്ചെടുക്കുക. നല്ലപോലെ മിക്സ് ആയതിന് ശേഷം അതിലേക്ക് ആവിശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി നല്ലപോലെ വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേയ്ക് മാറ്റുക. നല്ല അടിപൊളി തേങ്ങാ നാരങ്ങ വെള്ളം തയ്യാർ.