ചേരുവകൾ
മുട്ട -2
ക്യാരറ്റ് – 1 small
സവാള – 1 small
പച്ചമുളക് -2
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും ഉപ്പും ഒരു പച്ചമുളകും ഇട്ട് നന്നായി കൈ കൊണ്ട് ഞെരടുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. എല്ലാം കൂടി നന്നായി യോജിപ്പിച്ചിട്ട് ഒരു കുഴിയുള്ള ചീനചട്ടിയിൽ ഒഴിക്കുക. ഏറ്റവും നല്ലത് കടുക് വറുക്കാൻ എടുക്കുന്ന കുഴിയുള്ള പാത്രമാണ്. പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചിട്ടു വേണം മുട്ട ഒഴിക്കാൻ. മുട്ട ചെറിയ തീയിൽ വേണം വേവിക്കാൻ. പല പ്രാവശ്യം തിരിച്ചും മറിച്ചും ഇട്ട് വേണം വേവിക്കാൻ. മുട്ട വെന്തു എന്ന് തോന്നി കഴിഞ്ഞാൽ അടുത്ത മുട്ടയും ഇത് പോലെ ചെയ്യാം. ഓംലെറ്റ് ബൺ തയ്യാർ.