നേന്ത്രപ്പഴം കൊണ്ട് രുചികരവും ആരോഗ്യപ്രദവുമായ ഒരു ലഡു ഉണ്ടാക്കാം. ചായക്കൊപ്പം കഴിക്കാൻ ഈ പലഹാരം ഉണ്ടാക്കി നോക്കൂ അസാധ്യ രുചിയായിരിക്കും.
ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം
ഇടിയപ്പത്തിന്റെ പൊടി
ഉപ്പ്
ശർക്കര
തേങ്ങ
ഏലക്ക
തയ്യാറാക്കേണ്ട രീതി
പുഴുങ്ങിയ നേന്ത്രപ്പഴം നന്നായിട്ട് ഒന്ന് ഉടച്ചെടുക്കുക. നേന്ത്രപ്പഴത്തിലേക്ക് ഇടിയപ്പത്തിന്റെ പൊടി ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു നുള്ളു ഉപ്പും ആവശ്യത്തിന് തിളച്ച വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക. തേങ്ങയും ശർക്കര ഏലക്കാ പൊടിയും കുഴച്ചു വെച്ചിട്ടുള്ളത് ഉരുളകളുടെ നടുവിലായി വെച്ച് ഉരുട്ടി എടുക്കാം. ഇഡ്ഡലി പാത്രത്തിലേക്ക് വെള്ളം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വാഴയില വെച്ച് അതിനുള്ളിൽ ലഡു വെച്ച് വേവിച്ചെടുക്കുക. ഇത് നന്നായി വെന്തുകഴിയുമ്പോൾ നേന്ത്രപ്പഴത്തിന് നല്ലൊരു മണവും സ്വാധും കിട്ടുന്നതാണ്.