കണ്ടാൽ കേക്ക് പോലെ തോന്നുമെങ്കിലും ഇത് കേക്കല്ല, ഇതാണ് മുട്ട കുംസ്. മുട്ട വച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം, ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- മുട്ട 4
- പഞ്ചസാര പൊടിച്ചത് 1 കപ്പ്
- മൈദ 1 കപ്പ്
- ബേക്കിംഗ് പൗഡർ 1/2 ടി സ്പൂൺ
- വനില എസൻസ് 1/4 ടി സ്പൂൺ
- ബട്ടർ 1 ടി സ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയിൽ ബേക്കിംഗ് പൗഡർ ഇട്ട് ഇടഞ്ഞ് വയ്ക്കുക. മുട്ടയും ,പഞ്ചസാരയും ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ഇതിലേക്ക് എസൻസും കൂടി ചേർത്ത് ശേഷം കുറേശ്ശയായി മൈദാ ഇട്ട് പതിയെ ഒരു വുഡൻ സ്പൂൺ ഉപയോഗിച്ച് ഫോൾഡ് (മിക്സ് ) ചെയിത് എടുക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ വച്ച് ചൂടാകുമ്പോൾ ബട്ടർ ഇട്ടു പാനിന്റെ എല്ലാ ഭാഗത്തേക്കും പുരളുന്ന രീതിയിൽ പാൻ ചുറ്റിക്കുക. ഇതിലേക്ക് ബാറ്റർ ഒഴിച്ച് ചെറുതീയിൽ മൂടീ വച്ച് 8 മുതൽ 10 മിനിറ്റ് വരെ വേവിച്ച് എടുക്കാം.