രാത്രി ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ പിറ്റേന്ന് രാവിലെ എടുത്ത് കഴിക്കാവുന്ന ഒരു റെസിപ്പി. തിരക്കിനിടയിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിയാത്തവർക്കായുള്ള ഒരു സ്പെഷ്യൽ റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- 1) ഓട്സ് – 4 സ്പൂൺ
- 2) സബ്ജ സീഡ്‌സ് – 1 ടേബിൾ സ്പൂൺ
- 3) ഹണി – 1 ടേബിൾ സ്പൂൺ
- 4) മിൽക്ക്/ആൽമണ്ട് മിൽക്ക് /സോയ് മിൽക്ക് – 3/4 കപ്പ്
- 5) മാൻഗോ – 1 – ക്യൂബ്ഡ്
- 6) ഡ്രൈ ഫ്രൂട്സ് – റെയിസിൻസ്, ഡേറ്റ്സ്, ക്രാൻബെറി, ആപ്രിക്കോട്ട് നുറുക്കിയത് etc – 1-2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ജാർ എടുക്കുക. ഓട്സ്, സബ്ജ സീഡ്‌സ്, ഹണി ഇതേ ഓർഡർ ഇടുക. സ്പൂൺ കൊണ്ടിളക്കുക. പാൽ ഒഴിക്കുക. അരിഞ്ഞുവെച്ച മാങ്ങാ, ഡ്രൈ ഫ്രൂട്സ് ഇടുക. അടപ്പു വച്ചടക്കുക. ഫ്രിഡ്ജിൽ വെക്കുക. രാവിലെ എടുത്ത് കഴിക്കാം.