ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്സ്. ബദാം, വാള്‍നട്ട്, പിസ്ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്സ് ഇന്ന് ലഭ്യമാണ്. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഈ ഉണക്ക പഴങ്ങള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം ദഹനത്തെയും സഹായിക്കുന്നു. മുഖ്യഭക്ഷണങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സ്നാക്സായും ഇവ ഉപയോഗപ്പെടുത്താം.
ഡ്രൈഫ്രൂട്സ് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിലുപരി ഏതൊക്കെ ഡ്രൈഫ്രൂട്സ് കഴിച്ചാലാണ് അത് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നും അറിയണം. ഡ്രൈഫ്രൂട്സിലെ രാജാവ് എന്ന് വേണമെങ്കില്‍ ബദാമിനെ നമുക്ക് പറയാവുന്നതാണ്. ഉയര്‍ന്ന അളവില്‍ ഷുഗര്‍ ഇതില്‍ ഉണ്ടെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന തരത്തില്‍ ഉള്ളതല്ല. ഏത് സമയത്തും കഴിക്കാവുന്ന ഒരു ഡ്രൈഫ്രൂട്സ് ആണ് ബദാം എന്നത് സത്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല സീറോ കൊളസ്ട്രോള്‍ ആണ് ഇത് നല്‍കുന്നത്. മുടിക്കും ചര്‍മ്മത്തിനും പല്ലിനും എല്ലാം ആരോഗ്യം നൽകാൻ സഹായിക്കുന്ന ഒന്നാണ് ബദാം.
രക്തത്തിലെ പഞ്ചസാര അതിവേഗം വര്‍ദ്ധിക്കുന്നതിലേക്ക് പലപ്പോഴും ഇത്തരം ഡ്രൈഫ്രൂട്സ് കാരണമാകുന്നു. ഗുണങ്ങൾ പറയുന്നതിന് ഒപ്പം തന്നെ പ്രമേഹ രോഗികള്‍ ഏതൊക്കെ ഡ്രൈഫ്രൂട്സ് ഒഴിവാക്കണം എന്ന് നോക്കാം. ഈന്തപ്പഴത്തില്‍ സ്വാഭാവികമായും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയാണ് പലരും സ്ഥിരമായി കഴിക്കുന്ന ആരോഗ്യകരമായ ഒരു ഡ്രൈഫ്രൂട്സ്. ഈന്തപ്പഴം പോലെ തന്നെ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതാണ് ഉണക്കമുന്തിരി. ഇതില്‍ കലോറിയും വളരെയധികം കൂടുതലാണ്. പ്രമേഹ രോഗികള്‍ അത്തിപ്പഴം, പ്രത്യേകിച്ച് ഉണങ്ങിയവ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. കാരണം ഇവയില്‍ പ്രകൃതിദത്ത പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അപ്പോൾ കഴിക്കേണ്ടവയ്ക്ക് ഒപ്പം തന്നെ കഴിക്കേണ്ടാത്തവയും അറിഞ്ഞിരിക്കണം.