ഓർമയ്ക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി എന്ന പരസ്യം കേൾക്കാത്തവരായി ആരും കാണില്ല. അതിലൂടെ മാത്രമല്ല, അല്ലാതെയും ബ്രഹ്മി എന്ന ഔഷധസസ്യത്തെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. പരന്ന ചെറിയ ഇലകളോടു കൂടിയ ഈ സസ്യം പൊതുവേ കുട്ടികള്‍ക്കു നല്ലത് എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ് ബ്രഹ്മി. ഇത് പ്രത്യേക രീതികളില്‍ ഉപയോഗിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.
ബ്രഹ്മിയുടെ ഉപയോഗം തലച്ചോറിലെ രാസ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ചിന്താശേഷിയിലും ഓർമ്മശക്തിയിലുമെല്ലാം മികവു പുലർത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു. ബ്രഹ്മി ഇലകൾ അസംസ്കൃതമായ രീതിയിൽ നിങ്ങൾ കഴിക്കുന്ന സാലഡുകളിൽ ചേർക്കുകയോ, അല്ലെങ്കിൽ ഉണക്കിപ്പൊടിച്ചെടുത്ത് പാലിൽ ചേർത്തോ അല്ലെങ്കിൽ കറികളിലും മറ്റും ചേർത്തോ വരെ കഴിക്കാം. ആവശ്യമെങ്കിൽ വളരെ ലളിതമായി നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ ചെടിച്ചട്ടിയിൽ പോലും ഇത് നട്ടുവളർത്താനുമാകും. ഒരാളുടെ ഓർമ്മശക്തി ശ്രദ്ധ ഏകാഗ്രത തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഇവ ഏറ്റവും ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളുടെ മാനസികാരോഗ്യ വളർച്ചയെ ഏകോപിപ്പിക്കാനായി ബ്രഹ്മി നൽകേണ്ടത് ആവശ്യമാണെന്ന് ആയുർവേദം ശുപാർശ ചെയ്യുന്നു.
4 ആഴ്ച അടുപ്പിച്ച് ബ്രഹ്മി ഇലകളിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് കുടിക്കുകയോ അല്ലെങ്കിൽ ദിവസവും സപ്ലിമെന്റ് രീതിയിൽ കഴിക്കുകയോ ചെയ്യുന്നത് വഴി ഉത്കണ്ഠ, ഹൃദയമിടിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, സമ്മർദ്ദം മൂലം വയറ്റിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ തുടങ്ങിയാവയെല്ലാം ഫലപ്രദമായ ഇതിൽ കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും തൊണ്ടയിലെ അസ്വസ്ഥതകൾ, ബ്രോങ്കൈറ്റിസ്, ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയ വിവിധ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നു. ഇത്തരം രോഗലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങുമ്പോൾ തന്നെ കുറച്ച് ബ്രഹ്മി ഇലകളിൽ വായിലിട്ട് ചവയ്ക്കുക അല്ലെങ്കിൽ ഇവ ചായയിൽ കലർത്തി കുടിക്കുക.
വീട്ടിൽ വളർത്തുന്നതിന് വായവട്ടമുള്ള പാത്രമെടുത്ത് അതിൽ പൂഴിയും ചളിമണ്ണും ചാണകപ്പൊടിയും നിറച്ചതിൽ ബ്രഹ്മിയുടെ കമ്പുകൾ നടുക. ഇലകൾ വന്നു പടരുമ്പോള്‍ അൽപം കറിയുപ്പ് കലക്കി ഒഴിച്ചുകൊടുക്കുക. വെയിലേൽക്കാതെ സ്ഥിരമായി തണൽ കൊടുത്താൽ പറമ്പിലും പാടത്തും കൃഷി ചെയ്യാം.