കുട്ടികളുള്ള വീടാണെങ്കിൽ അംഗണവാടികളിൽ നിന്ന് അമൃതം പൊടി കിട്ടാറുണ്ട്. പാക്കറ്റ് കണക്കിന് കിട്ടാറുള്ള ഈ അമൃതം പൊടി എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കാറാണ് പതിവ്. എന്നാൽ ഇതുകൊണ്ട് രുചികരമായ ഒരു പലഹാരം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
പഞ്ചസാര -1/2 കപ്പ്
വെള്ളം-1/4 കപ്പ്
ഏലയ്ക്കാപ്പൊടി-1/4 ടീസ്പൂൺ
മുട്ട-1
പഞ്ചസാര-1 1/2 ടീസ്പൂൺ
ബേക്കിംഗ് സോഡ-1/4 ടീസ്പൂൺ
ഉപ്പ്
അമൃതം പൊടി – 1 കപ്പ്
ഗോതമ്പ് പൊടി-1/2 കപ്പ്
നെയ്യ്-1 ടീസ്പൂൺ
തയ്യാറാക്കുന്ന രീതി
പഞ്ചസാര, വെള്ളം, ഏലയ്ക്കാപ്പൊടി എന്നിവ ഉപയോഗിച്ച് പഞ്ചസാര പാനി തയ്യാറാക്കി വയ്ക്കുക. അമൃതം പൊടി, ഉപ്പ്, പഞ്ചസാര, ഗോതമ്പ് പൊടി, ബേക്കിംഗ് പൗഡർ, നെയ്യ്, ആവശ്യമുള്ള വെള്ളം എന്നിവ ചേർത്ത് കുഴച്ച് എടുക്കുക. ഈ മാവ് നീളത്തിൽ പരത്തി എടുക്കുക. ശേഷം ചെറിയ ദീർഘചതുര കഷ്ണങ്ങളാക്കി മുറിക്കുക. ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക. എന്നിട്ട് പഞ്ചസാര സിറപ്പിൽ 5 മിനിറ്റ് മുക്കിവയ്ക്കുക. ടേസ്റ്റി പലഹാരം റെഡി.