മലയാള സിനിമാപ്രേമികളുടെ മനസ്സിൽ പ്രിയ താരങ്ങളുടെ ഇടയിൽ സ്ഥാനം നേടിയെടുത്ത നടനാണ് അജു വർഗീസ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ആരംഭിച്ച നടന്റെ കൈയ്യിൽ ഇന്ന് എല്ലാ കഥാപാത്രവും ഭദ്രമാണ്. വ്യത്യസ്ത വേഷങ്ങളിലൂടെ 14 വർഷങ്ങൾ കടന്നിരിക്കുന്ന തന്റെ അഭിനയ വേളയിൽ ചിരിയുണർത്തുന്ന പുതിയ പെർഫോമൻസുമായി എത്തിയിരിക്കുകയാണ് അജു.
തമിഴ് ചിത്രം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മമ്മൂട്ടി-ഐശ്വര്യ റായ് ജോഡിയുടെ ഹിറ്റായ പ്രണയരംഗമാണ് അജു റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകൾ ഒരു സ്‍മാർട്ട് ഫോണിൽ പ്ലേ ചെയ്ത ശേഷം മമ്മൂട്ടിയുടെ ഭാഗങ്ങളാണ് അജു അവതരിപ്പിക്കുന്നത്. ഏറെ ചിരിയുണർത്തുന്ന വീഡിയോയിൽ ചിരി അടക്കി പിടിക്കാൻ വളരെ കഷ്ടപ്പെടുന്ന നടൻ ഭഗത് മാനുവലിനെയും കാണാം.
’14 വർഷം, നമ്മൾ ചെയുമ്പോ മാത്രം എന്താഡാ ശെരി ആവാത്തെ?’എന്ന ചോദിയം ചോദിച്ചു കൊണ്ടാണ് താരം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘നിനക്കൊരു മറുക് വെക്കാമായിരുന്നില്ലേ’ എന്നായിരുന്നു രമേശ് പിഷാരടിയുടെ കമന്റ്. ആരാധകരും രസകരമായ കമെന്റ് നൽകിയിട്ടുണ്ട്. ഇത് അടുക്കളയിൽ നിന്ന് പാൽപ്പൊടി കട്ട് തിന്നിട്ട് ആരും കാണാതെ ഒളിച്ചു നിക്കുന്നപോലെ ഉണ്ടല്ലോ, നന്നായി അഭിനയിക്കുന്നുണ്ടല്ലോ സിനിമയിൽ ഒക്കെ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ എന്നെല്ലാം പോകുന്നു കമെന്റുകൾ.
View this post on Instagram
സ്താനാർത്തി ശ്രീക്കുട്ടൻ, ഹലോ മമ്മി എന്നീ സിനിമകളാണ് അജു വർഗീസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. ഹലോ മമ്മിയിലാകട്ടെ ബോസ് എന്ന കോമഡി കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്.
STORY HIGHLIGHT: aju varghese recreating kandukondain kandukondain video