അകീം മോറിസിനൊപ്പം വീണ്ടും പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ട് പോപ് ഗായിക മഡോണ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ന്യൂയോര്‍ക് നഗരത്തില്‍ അകീം മോറിസിനൊപ്പം നടക്കാനിറങ്ങിയ മഡോണയുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നു.
ഓവര്‍സൈസ്ഡ് ജാക്കറ്റും സ്കാര്‍ഫുമാണ് 66-കാരിയായ മഡോണ ധരിച്ചിരിക്കുന്നത്. ഹൂഡഡ് സ്വെറ്റ് ഷര്‍ട്ടും കോട്ടുമാണ് അകീമിന്റെ വേഷം. നേരത്തെ താരം പങ്കുവെച്ച ഇരുവരും തമ്മിലുള്ള ചിത്രമാണ് ആരാധകരിൽ സംശയമുണർത്തിയിരുന്നു. മഡോണയ്ക്കുപിന്നില് ചെറുചിരിയുമായി ഇരിക്കുന്ന അകീമിന്റെ ചിത്രമായിരുന്നു അന്ന് പങ്കുവെച്ചത്. ഇപ്പോൾ പങ്കുവെച്ച ചിത്രം ഇരുവരും തമ്മിലുള്ള ബന്ധം എന്താണ് എന്ന ചോദ്യം കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്.
View this post on Instagram
മഡോണയുടെ 66-ാം പിറന്നാള്‍ ആഘോഷചിത്രങ്ങളിലും മോറിസ് ഉണ്ടായിരുന്നു.
STORY HIGHLIGHT: madonna akeem morris