സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. നിരവധി ഉദ്ഘാടന വേദികളില്‍ ഏറെ തിരക്കുള്ള താരം കൂടിയായ ഹണി റോസ്. ഇപ്പോഴിതാ ഉദ്ഘാടന വേദികളിലെ സജീവ സാന്നിദ്ധ്യത്തെ കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ്. താരസംഘടന എഎംഎംഎയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിനോടാണ് ഹണി റോസിന്റെ പ്രതികരണം.
ഉദ്ഘാടനങ്ങളെക്കുറിച്ചും അതിന് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ബാബുരാജിന്റെ ചോദ്യത്തിന് ഹണി റോസ് അഭിമുഖത്തില്‍ മറുപടി നല്‍കുന്നു താരം. ഒരു മാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന് ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവെയുള്ളൂവെന്നുമാണ് ഹണി റോസിന്റെ മറുപടി.
‘കേരളത്തില്‍ എല്ലാതരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുങ്കില്‍ ജ്വല്ലറിയും ടെക്‌സ്റ്റൈല്‍സും മാത്രമേയുള്ളൂ റെസ്റ്റോറന്റുകളും മറ്റും ചുരുക്കമേ ചെയ്യാറുള്ളൂ. മരുന്നുകട ചെയ്തിട്ടുണ്ട്, പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ അന്വേഷണമുണ്ടായിരുന്നു. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല.’ എന്നും താരം വ്യക്തമാക്കി. സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തോടും ഹണി റോസ് പ്രതികരിച്ചു. നല്ല മനസ്സിന്റെ പ്രതിഫലനമാണ് സൗന്ദര്യം എന്നായിരുന്നു ഹണിയുടെ മറുപടി.
സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ നേരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയാനും താരം മടിച്ചില്ല. നെഗറ്റീവ് കമന്റ് കൊണ്ട് തനിക്ക് മോശമൊന്നും സംഭവിച്ചിട്ടില്ല. നമ്മള്‍ സ്വസ്ഥമായും സമാധാനമായും പോകുന്നു. പറയുന്നവര്‍ പറയട്ടെ. അവരുടെ തല, അവരുടെ ചിന്തകള്‍. അവര്‍ അയ്യോ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോയെന്ന് ചിന്തിക്കാന്‍ പോയാല്‍ നമുക്കൊരു മനസമാധാനവും കിട്ടില്ല, ഒന്നും ചെയ്യാന്‍ പറ്റില്ല. ലൈഫ് ഭയങ്കര ഡാര്‍ക്കായി പോവും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ലെന്നും ഹണി റോസ് മറുപടി നൽകി.
STORY HIGHLIGHT: honey rose amma interview