Qatar

22ാമത് ദോഹ ഫോറത്തിന് തുടക്കം

സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നൂതന നയതന്ത്ര പങ്കാളിത്തം ആവശ്യം: ഡോ. എസ്. ജയശങ്കർ

നവീകരണത്തിന്റെ അനിവാര്യത എന്ന പ്രമേയവുമായി 22ാമത് ദോഹ ഫോറത്തിന് തുടക്കം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഏഴ് രാഷ്ട്രത്തലവൻമാർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ദോഹ ഫോറത്തിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്രജ്ഞർക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാനുള്ള വേദിയായി ദോഹ ഫോറം മാറിയെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി.

പ്രതിസന്ധികൾക്ക് നടുവിൽ ധീരമായ മാധ്യമപ്രവർത്തനം നടത്തിയവരെ ഉദ്ഘാടന വേദിയിൽ ആദരിച്ചു. ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞ വാഇൽ അൽ ദഹ്ദൂഹ്, കാർമെൻ ജൌഖാദർ, സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മൊഅതസ് അസൈസ, ഡിലാൻ കോളിൻസ്, ക്രിസ്റ്റിന അസി, സദാഫ് പോൽസായ് എന്നിവർക്കാണ് അമീർ ദോഹ ഫോറം പുരസ്‌കാരം സമ്മാനിച്ചത്. രണ്ട് ദിവസമായി ഷെറാട്ടൺ ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചകളിൽ 150 രാജ്യങ്ങളിൽ നിന്നായി 4500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.