തിരുവനന്തപുരം പാലോട് നവവധുവിന്റെ മരണത്തിലെ ഞെട്ടൽ മാറും മുൻപ് മറ്റൊരു യുവതികൂടി ജീവനൊടുക്കി. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി നമിത(19) ആണ് വീട്ടിൽ ജീവനൊടുക്കിയത്. വിവാഹ നിശ്ചയ കഴിഞ്ഞ യുവതിയാണ് മരിച്ചത്. വിവാഹം ഉറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും ഇയാൾ രാവിലെ വീട്ടിലെത്തി നമിതയുമായി സംസാരിച്ചെന്നും വിവരമുണ്ട്.
ഇതിന് ശേഷമാണ് യുവതി കടുംകൈ ചെയ്തത്. യുവാവ് വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നമിതയുടെ പ്രതികരണമുണ്ടായില്ല. വീണ്ടും വീട്ടിലെത്തി നോക്കുമ്പോഴാണ് യുവതി അടുക്കളയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.