രാത്രി ഭക്ഷണം ഒഴിവാക്കി ഈ ഹെൽത്തി സാലഡ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റെസിപ്പിയാണിത്. ആരോഗ്യം സംരക്ഷിക്കാൻ ഹെൽത്തി സാലഡ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി നൽകാം.
ചേരുവകൾ
ലെറ്റ്യൂസ് – 1 കെട്ട്
പർപ്പിൾ കാബേജ് – 1/4 ഭാഗം
മുളപ്പിച്ച പയർ – 1 കപ്പ്
മാതളനാരങ്ങ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ
ചെറുനാരങ്ങാനീര്- 1 നാരങ്ങയുടേത്
തയ്യറാക്കുന്ന വിധം
ലെറ്റ്യൂസ്,കാബേജ് എന്നിവ ആവശ്യമായ വലുപ്പത്തിൽ മുറിച്ച് എടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് മുളപ്പിച്ച പയർ,മാതളം,ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് പാത്രത്തിലേക്ക് പകർത്തുക. വളരെ ഹെൽത്തിയും അതേസമയം എളുപ്പത്തിലും തയാറാക്കാൻ പറ്റുന്ന സാലഡ് റെഡി.
STORY HIGHLIGHT: protein packed salad