കുട്ടികൾക്കായി എളുപ്പത്തിൽ തയ്യാറാക്കികൊടുക്കാവുന്ന ഒരു റെസിപ്പി നോക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ന്യൂട്ടല്ല മഗ് കേക്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ന്യൂട്ടല്ല – 1/4 കപ്പ്
- പാൽ – 3 ടേബിൾ സ്പൂൺ
- മൈദാ – 4 ടേബിൾ സ്പൂൺ
- ബേക്കിങ് പൌഡർ – 1/4 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മാവ്, ബേക്കിങ് പൌഡർ, പാൽ എന്നിവ മിക്സ് ചെയ്യുക. ഇതിലേക്ക് ന്യൂട്ടല്ല ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്തു എടുക്കുക. ഇതിനെ ഒരു മൈക്രോ വേവ് സേഫ് ആയ കപ്പിൽ എടുത്തു 1 മിനിറ്റു ഹൈ പവറിൽ മൈക്രോവേവ് ചെയ്യുക. സെറ്റ് ആയില്ലെങ്കിൽ 30 സെക്കൻഡ്സ് കൂടി വയ്ക്കുക.