India

മലയാളി യുവാവ് നോയിഡയിൽ ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് മാവേലിക്കര സ്വദേശി‌‌

21 വയസുകാരനായ ബിന്‍റു നോയിഡ സെക്ടര്‍ 20ലെ താമസ സ്ഥലത്തു വെച്ചാണ് ജീവനൊടുക്കിയത്.

ഉത്തർപ്രദേശിലെ നോയിഡയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്‍റു തോമസിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്‍റു നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്തു വെച്ചാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ് വിദ്ധ്യാര്‍ത്ഥി. സംസ്കാരം നാളെ നോയിഡയില്‍ നടക്കും.