രാവിലെ തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായോ? എങ്കിൽ ഇനി ടെന്‍ഷനടിക്കേണ്ട, കിടിലൻ സ്വാദിലൊരു റെസിപ്പി നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഡ്ഡലി മസാല.
ആവശ്യമായ ചേരുവകൾ
- ഇഡ്ഡലി – 6
- സവാള -1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
- തക്കാളി – 1
- പച്ചമുളക് – 2
- കാപ്സിക്കം – 1
- മല്ലിയില / സ്പ്രിംഗ്ഒനിയൻ
- മുട്ട – 2
- മുളക് പൊടി – ½ ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടേബിൾസ്പൂൺ
- ഗരം മസാല – ½ ടേബിൾസ്പൂൺ
- എണ്ണ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, കാപ്സിക്കം എന്നിവ വഴറ്റുക. വഴന്നു വന്നാൽ അതിലേക്ക് മുട്ട ബീറ്റ് ചെയ്തത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക. അതിനുശേഷം ഇസ്ലലി കൈ കൊണ്ട് പൊടിച്ചത് ചേർക്കുക. ചെറിയൊരു ഈർപ്പം കിട്ടാൻ കുറച്ചു വെള്ളം തളിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നല്ലപോലെ മിക്സ് ചെയ്ത് മല്ലിയില അല്ലെങ്കിൽ സ്പ്രിംഗ് ഒനിയൻ ചേർത്ത് വാങ്ങി വെക്കുക.