News Now

സമസ്ത‌ ലീഗ് ചർച്ച നടക്കും; ആരെങ്കിലും പങ്കെടുക്കാതിരുന്നാൽ അത് ധിക്കാരം

സമസ്തയിൽ ലീ​ഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ ത‍ർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സമവായ ച‍ർച്ചയ്ക്ക് സമസ്ത-ലീ​ഗ് നേതൃത്വം മുൻകൈ എടുത്തത്.

 

സമസ്തയിലെ ലീ​ഗ് വിരുദ്ധരെയും അനുകൂലികളെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന ചർച്ച അനിശ്ചിതത്വത്തിൽ. സമസ്ത നേതൃത്വവും മുസ്‌ലിം ലീ​ഗ് നേതൃത്വവും മുൻകൈ എടുത്ത് നടത്താനിരുന്ന സമവായ ചർച്ചയാണ് ലീ​ഗ് വിരുദ്ധവിഭാ​ഗം പങ്കെടുക്കില്ലെന്ന സൂചനയെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ലീ​ഗ് വിരുദ്ധ വിഭാ​ഗം ആലോചിക്കുന്നുവെന്നാണ് സൂചന. നേതൃത്വം ചർച്ച ചെയ്ത് തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് സമസ്തയിലെ ലീ​ഗ് വിരുദ്ധ ചേരി. ചർച്ച പ്രഹസനമാണെന്നും ചർച്ചയിലേയ്ക്ക് ക്ഷണം ലഭിച്ചില്ലെന്നും സമസ്തയിലെ ലീ​ഗ് വിരുദ്ധ വിഭാ​ഗത്തിന് പരാതിയുണ്ട്. ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലീഗ് അനുകൂല വിഭാഗത്തിൻ്റെ നിലപാട്.

 

ലീഗ് അനുകൂല വിരുദ്ധ ചേരികളുടെ തർക്കം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമസ്ത-ലീഗ് ചർച്ചയ്ക്ക് ധാരണയായത്. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയാവും ചർച്ച നടത്താനായിരുന്നു തീരുമാനം. സുപ്രഭാതം, സിഐസി വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാവുമെന്നായിരുന്നു വിവരം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും ചർച്ച ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

Latest News