ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 13 മുതല്‍ 17 വരെ നടക്കും. ഐപിഒയിലൂടെ 4,225 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
1,475 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 2,750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 397 രൂപ 417 മുതല്‍ രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 35 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 35ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.